KOYILANDY DIARY

The Perfect News Portal

സമരപോരാളികള്‍ക്ക് കുടിവെള്ളവും ബിസ്ക്കറ്റ് പാക്കറ്റുകളും നൽകി പ്രദേശവാസികള്‍

മുംബൈ: അരലക്ഷത്തോളം കര്‍ഷകര്‍ നാസിക്കില്‍ നിന്നും 180 കിലോമീറ്റര്‍ താണ്ടി വന്നപ്പോള്‍ ജോലി തിരക്കുകളും ട്രാഫിക് കുരുക്കുകളുമൊക്കെ മറന്ന് അവരെ സ്വാഗതം ചെയ്യാന്‍ മുംബൈവാസികള്‍ കാത്തുനിന്നു. സന്നദ്ധ സംഘടനകളും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുമൊക്കെ അവര്‍ക്കായി ഭക്ഷണവും വെള്ളവും ഒരുക്കുകയും ചെയ്തു.

അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കാല്‍നട ജാഥ ആറു ദിവസം പിന്നിടുമ്ബോള്‍ കര്‍ഷകര്‍ അവര്‍ക്കൊപ്പം കരുതിയ ഭക്ഷണവും വെള്ളവുമൊന്നും തീര്‍ന്നിരുന്നില്ല.

നാസിക്കില്‍ നിന്നും മുംബൈ വരെയുള്ള റാലിയില്‍ ഭക്ഷണസാധനങ്ങള്‍ വഹിച്ചുകൊണ്ടുള്ള ട്രക്ക് അവരെ അനുഗമിച്ചിരുന്നു. കൃത്യമായ ഇടവേളകളില്‍ ജാഥ നിര്‍ത്തി അവര്‍ ഭക്ഷണം ചെയ്ത് കഴിക്കുകയാണ് ചെയ്തത്. ആരോടും സഹായം ആവശ്യപെടാന്‍ ഇടവരാതെ അവര്‍ എല്ലാം കരുതിയിരുന്നു.

Advertisements

എന്നാല്‍ മൂംബൈയിലെത്തിയത് മുതല്‍ക്കെ നിരവധി സഹായഹസ്തങ്ങളാണ് തങ്ങളെ തേടി വരുന്നതെന്ന് അഖിലേന്ത്യാ കിസാന്‍ സഭയുടെ സംസ്ഥാന പ്രസിഡന്റ് കര്‍ഷകനായ ഗുജാര്‍ പറഞ്ഞു. കര്‍ഷകരെ നിരന്തരം വഞ്ചിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് കിസാന്‍ സഭ കര്‍ഷകരെ അണിനിരത്തുന്നത്.

കത്തുന്ന വെയിലിനെ വകവെക്കൊതെ സമരപോരാളികള്‍ മുംബൈയിലേക്ക് എത്തിയപ്പോള്‍ വഴിവക്കുകളിലെല്ലാം അവര്‍ക്കായി പ്രദേശവാസികള്‍ കുടിവെള്ളം ഒരുക്കി. കൂടാതെ ബിസ്ക്കറ്റ് പാക്കറ്റുകളും വിതരണം ചെയ്തു.

അധികമായി വെള്ളം ആവശ്യമായി വന്നാല്‍ ഉപയോഗിക്കാനായി സന്നദ്ധ സംഘടനകള്‍ വെള്ളം ടാങ്കുകളിലും സംഭരിച്ചു. 30 കിലോമീറ്ററോളം പ്രതിദിനം നടക്കുന്ന കര്‍ഷകര്‍ക്കായി ഇന്നു രാവിലെയും തൊഴിലാളി സംഘടനകള്‍ പ്രാതലും വെള്ളവും വിതരണം ചെയ്തു.

രാത്രി രണ്ട് മണിയോടെ ആസാദ് മൈതാനിലേക്ക് എത്തുമ്ബോഴും ബൈക്കുല്ല ഭാഗത്തെ ഇസ്ലാം സംഘടനകള്‍ വെള്ളവും ഈത്ത പഴങ്ങളും ബിസ്ക്കറ്റുമെല്ലാം നല്‍കിയാണ് വരവേറ്റത്.

മുംബൈയിലെ ചില നഗരവാസികള്‍ പ്രക്ഷോഭകര്‍ക്കായി പാദരക്ഷകളും നല്‍കിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *