KOYILANDY DIARY

The Perfect News Portal

ദാമു മാസ്റ്റർ സ്മാരക അവാർഡ് ദാനവും സെമിനാറും സംഘടിപ്പിച്ചു

കൊയിലാണ്ടി: താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ പരിപാടികളുടെ ഉദ്ഘാടനവും ദാമു മാസ്റ്റർ സ്മാരക അവാർഡ് ദാനവും മന്ത്രി ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. അവാർഡ് മുലാട് ജ്ഞാനോദയം ലൈബ്രറി പ്രവർത്തകരായ എൻ. അച്ചുതൻ മാസ്റ്റർ, ബാലൻ മാസ്റ്റർ തുടങ്ങിയവർ ഏറ്റുവാങ്ങി.

ദാമു മാസ്റ്ററുടെ ഭാര്യ രാധ ടീച്ചർ ചടങ്ങിൽ പങ്കെടുത്തു. ബഹുസ്വരതയുടെ ദേശീയത നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാറിൽ മലയാളം സർവ്വകലാശാല അദ്ധ്യാപകൻ ഡോ കെ.എംഭരതൻ വിഷയം അവതരിപ്പിച്ചു. ദാമു മാസ്റ്റർ അനുസ്മരണ പ്രഭാഷണം ജില്ലാ ലൈബ്രറി പ്രസിഡണ്ട് കെ.ശങ്കരൻ മാസ്റ്റർ നടത്തി. സംസ്ഥാന കൗൺസിലർ സി. കുഞ്ഞമ്മദ് മത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി. 

Leave a Reply

Your email address will not be published. Required fields are marked *