KOYILANDY DIARY

The Perfect News Portal

തോരായിക്കടവ് പാലം: എം.എൽ.എയുടെ നേതൃത്വത്തിൽ ചർച്ച നടന്നു

കൊയിലാണ്ടി: അത്തോളി പഞ്ചായത്തിനെയും ചേമഞ്ചേരി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കൊണ്ടുള്ള തോരായി കടവ്  പാലം യാഥാർത്ഥ്യമാക്കുന്നതിനായി അപ്രോച്ച് റോഡിനു സ്ഥലം വിട്ടു തരേണ്ട ഉടമകളുമായി കെ ദാസൻ എം എൽ എ യും ചേമഞ്ചേരി, അത്തോളിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരും സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരും ചർച്ച നടത്തി. സ്ഥലം വിട്ടു നൽകുന്നതിന് ധാരണയായി. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ ഗുണഭോക്തൃ കമ്മറ്റി അംഗങ്ങൾ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *