KOYILANDY DIARY

The Perfect News Portal

തേനി കൊളുക്കുമല കാട്ടുതീ: 10 വിദ്യാര്‍ഥികള്‍ മരിച്ചതായി സൂചന; 5 പേരെ രക്ഷപ്പെടുത്തി

ഇടുക്കി: തേനി കുരങ്ങണി കൊളുക്കുമലയില്‍ പടര്‍ന്ന് പിടിച്ച വന്‍ കാട്ടുതീയില്‍ വിനോദസഞ്ചാരസംഘത്തില്‍പ്പെട്ട 10 വിദ്യാര്‍ഥികള്‍ മരിച്ചതായി സൂചന. അഞ്ചു പേരെ രക്ഷപ്പെടുത്തി. ഇവരെ തേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘത്തിലെ 25ഓളം വിദ്യാര്‍ഥികള്‍ കാട്ടില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ട്രക്കിങ്ങിനു പോയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഈറോഡ്, കോയമ്ബത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളാണ് കാട്ടില്‍ കുടുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *