KOYILANDY DIARY

The Perfect News Portal

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കുമ്മങ്കോട് മല പ്രദേശത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി ജില്ലാ പഞ്ചായത്ത് കുടിവെള്ളം സമ്മാനിച്ചു. പരിപൂര്‍ണ്ണമായും മറ്റു കുടുംബങ്ങളെ ആശ്രയിച്ചിരുന്ന 22 കുടുംബങ്ങളാണ് തുടക്കത്തില്‍ ഗുണഭോക്താക്കള്‍.
15 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച ഒ.എല്‍.എച്ച്.എസ്. കുടിവെള്ളപദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കെ.ദാസന്‍ എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. ജിലാ പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീബ വരേക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം വിജയന്‍ കണ്ണഞ്ചേരി, വി.ടി. പ്രഭാകരന്‍, കെ.കെ. ആനന്ദന്‍, എം.ശിവദാസന്‍, കെ.എം.രജീഷ്, വി.എം.ബാബു എന്നിവര്‍ സംസാരിച്ചു. ഉണ്ണി തിയ്യങ്കണ്ടി സ്വാഗതവും, ടി.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *