KOYILANDY DIARY

The Perfect News Portal

തിരുവല്ലയില്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറിയെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു

പത്തനംതിട്ട: തിരുവല്ലയില്‍ സിപിഐ എം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു. പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്. മുൻ പഞ്ചായത്തംഗമാണ് സന്ദീപ്. രാത്രി എട്ട് മണിയോടെ പ്രേമാലിൽ വെച്ചാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ മൂന്നംഗ ആർ.എസ്.എസ്. അക്രമകാരികളാണ് കൊലയക്ക് പിന്നിലെന്ന് സിപിഎം പറഞ്ഞു.

ശബ്ദംകേട്ട് ആളുകൾ ഓടിക്കൂടുമ്പോഴേക്കും അക്രമികൾ കൃത്യം നിർവ്വഹിച്ച് ഓടി മറയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് വൻ പോലീസ് സംഘം ക്യാനമ്പ് ചെയ്യുകയാണ്. ആശുപത്രി പരിസരത്തേക്ക് പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും പ്രവാഹമാണ്.


Leave a Reply

Your email address will not be published. Required fields are marked *