KOYILANDY DIARY

The Perfect News Portal

ചേളന്നൂര്‍ ബി.ആര്‍.സി നേതൃത്വത്തില്‍ ആടു വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കം കുറിച്ചു

കക്കോടി: ചേളന്നൂര്‍ ബി.ആര്‍.സി നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ 125 കുട്ടികളുടെ ഗൃഹ സന്ദര്‍ശനം നടത്തി ആടു വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. സഹ പഠിതാക്കളുടെയും അധ്യാപകരുടെയും സാന്ത്വന സ്പര്‍ശമായാണ് ചേളന്നൂര്‍ ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ പരിപാടി നടന്നത്. കൂട്ടുകാര്‍ക്ക് സമ്മാനപ്പൊതികളുമായാണ് ചങ്ങാതിക്കൂട്ടങ്ങള്‍ വീടുകളിലെത്തിയത്.

തലക്കുളത്തൂര്‍, കക്കോടി, ചേളന്നൂര്‍, കാക്കൂര്‍, നന്മണ്ട, നരിക്കുനി ഗ്രാമപഞ്ചായത്തുകളിലെ വിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികള്‍ക്കായി ഓണ്‍ കലാമേളയും സംഘടിപ്പിച്ചു. കഥാ – കവിത രചന, ചിത്രരചന തുടങ്ങിയവക്കും അവസരമൊരുക്കി. ഗൃഹ സന്ദര്‍ശന പരിപാടികള്‍ അടുത്ത ദിവസങ്ങളില്‍ തുടരും. ഡോ.പി. അഭിലാഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രീതകുമാരി, ഇസ്മായില്‍ കണ്ടിയില്‍, സി.സി. ദിലേഷ്, എ.എച്ച്‌ ഫര്‍ഹത്ത്, പി. റിന്‍റു, ഹബീദ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *