KOYILANDY DIARY

The Perfect News Portal

സന്ദീപ് കുമാറിൻ്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം

കൊയിലാണ്ടി: സി.പി.എം. തിരുവല്ല പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിൻ്റെ കൊലപാതകത്തിൽ പ്രതിഷേധം. കൊയിലാണ്ടി താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ സി.പി.എം. നേതാക്കളും പ്രവർത്തകരും പ്രതിഷേധ പ്രകടനത്തിൽ പങ്കാളികളായി. കൊയിലാണ്ടിയിൽ മുൻ എം.എൽ.എ.മാരായ പി. വിശ്വൻ, കെ. ദാസൻ, ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ, കെ.കെ. മുഹമ്മദ്, പി.വി. സത്യനാഥൻ, കെ. സത്യൻ, കെ. ഷിജു തുടങ്ങിയവർ നേതൃത്വം നൽകി.

ബാലുശ്ശേരി : പി.ബി. സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം. ബാലുശ്ശേരി ലോക്കൽ കമ്മിറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സെക്രട്ടറി പി.പി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ടി.സി. രജിൽകുമാർ, എസ്.എസ്. അതുൽ എന്നിവർ നേതൃത്വം നൽകി.

പയ്യോളി : പയ്യോളിയിലെ പ്രതിഷേധപ്രകടനത്തിന് ഏരിയാ സെക്രട്ടറി എം.പി. ഷിബു, എൻ.സി. മുസ്തഫ, പി.വി. മനോജൻ, വി.ടി. ഉഷ എന്നിവർ നേതൃത്വം നൽകി. തുറയൂരിൽ വി. ഹമീദ്, എസ്.കെ. അനൂപ്, ടി.കെ. സുനിൽ, ആർ. ബാലകൃഷ്ണൻ, ഇരിങ്ങലിൽ പി.എം. വേണുഗോപാലൻ, ടി. അരവിന്ദാക്ഷൻ, പി. ഷാജി, കെ.കെ. ഗണേശൻ, ടി. ബാലൻ, കോട്ടക്കലിൽ എൻ.ടി. അബ്ദുറഹിമാൻ, എം.ടി. ഗോപാലൻ, കെ.സി. ബാബുരാജ്, കെ.ടി. കേളപ്പൻ എന്നിവർ നേതൃത്വം നൽകി.

Advertisements

തിക്കോടി : സി.പി.എം. തിക്കോടി സൗത്ത് ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന് സുരേഷ് ചങ്ങാടത്ത്, ടി. ഷീബ, ബിജു കളത്തിൽ, ഡി. ദീപ, ആർ. വിശ്വൻ, കെ.വി. സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *