KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് എളാട്ടേരി തെക്കയിൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം കൊടിയേറി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി തെക്കയിൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം കൊടിയേറി. മാർച്ച് 30, 31, ഏപ്രിൽ 1, 2 തിയ്യതികളിലാണ് ഉത്സവം നടക്കുന്നത്. 31 ന് വലിയ വിളക്ക് ദിവസം വൈകീട്ട് പ്രധാന ചടങ്ങായ കാവൂട്ട്. ഏപ്രിൽ 1ന് താലപ്പൊലിയോടെ ഉത്സവം സമാപിക്കും.