KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവിൽ ബൈക്ക് തട്ടി പരിക്കുപറ്റിയ മത്സ്യതൊഴിലാളി മരിച്ചു

കൊയിലാണ്ടി: ബുധനാഴ്ച വൈകീട്ട് ചെങ്ങോട്ടുകാവ് മൃഗാശുപത്രിക്കുമുൻവശം (പഴയ പഞ്ചായത്ത് ഓഫീസ്) ബൈക്ക് തട്ടി ഗുരുതരമായ പരിക്കുപറ്റിയ മത്സ്യത്തൊഴിലാളി കരിപ്പ വയൽ കുനി താമസിക്കും തട്ടാണ്ടി അബ്ദുറഹിമാൻ (61) മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണമടഞ്ഞു. പരേതനായ വാണിയ പീടികയിൽ അബ്ദുള്ളക്കുട്ടിയുടേയും, കുഞ്ഞിമ്മാച്ചയുടെയും മകനാണ്.
ഭാര്യ: സുബൈദ, മക്കൾ നജ്മ, മുജീബ് റഹ്മാൻ, നജീബ് റഹ്മാൻ, മരുമക്കൾ: മുഹമ്മദ് ഷവാസ്, ഷഹീമ, റെഹീന. സഹോദരങ്ങൾ സൗദ,  അസീസ് ന്യൂ ഹോട്ടൽ പൊയിൽക്കാവ്, ഫാത്തിമ, ജമീല, ഷൗക്കത്തലി. കബറടക്കൽ ശനിയാഴ്ച ഉച്ചക്ക് 1 മണിക്കുശേഷം മാടാക്കര ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published. Required fields are marked *