KOYILANDY DIARY

The Perfect News Portal

പൂക്കാട് കലാലയത്തിന്റെ ചരിത്ര മതില്‍ നാടിന് സമര്‍പ്പിച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ 45 വര്‍ഷത്തെ ചരിത്രത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ശില്പങ്ങളായി ആലേഖനം ചരിത്ര മതില്‍ നാടിന് സമര്‍പ്പിച്ചു. ആര്‍ക്കിടെക്ട് ആര്‍. കെ. രമേശ് ഉദ്ഘാടനം ചെയ്തു. 1974-ല്‍ കലാലയ സ്ഥാപനം, കെ. ജെ. യേശുദാസ് ആസ്ഥാന മന്ദിരത്തിന് ശിലാസ്ഥാപനം, സംഗീത നാടക അക്കാദമി അംഗീകാരം, ആസ്ഥാന നന്ദിരം ഉദ്ഘാടനം, ചില്‍ഡ്രന്‍സ് തിയ്യറ്റര്‍, കളി ആട്ടം തുടങ്ങി 25-ഓളം മുഹൂര്‍ത്തങ്ങളാണ് മുന്നൂറ് ചതുരശ്ര അടിയില്‍ കൊത്തിവെച്ചിട്ടുള്ളത്.

30 ചിത്രകാരന്മാരും ശില്പികളും ചേര്‍ന്നാണ് സിമന്റ് റിലീഫുകളില്‍ ഇവ ആലേഖനം ചെയ്തത്. യു.കെ.രാഘവന്‍ അധ്യക്ഷത വഹിച്ചു. ശിവദാസ് ചേമഞ്ചേരി, പ്രേംകുമാര്‍ വടകര, ബാലന്‍ കുനിയില്‍, എ.കെ.രമേശ് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍  ശില്പികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *