KOYILANDY DIARY

The Perfect News Portal

ഗ്യാസ് വണ്ടി സ്‌കൂട്ടറില്‍ ഇടിച്ച്‌ അധ്യാപികയ്ക്ക് ദാരുണാന്ത്യം

പന്തളം:  ഗ്യാസ് വണ്ടി സ്‌കൂട്ടറില്‍ ഇടിച്ച്‌ അധ്യാപികയ്ക്ക് ദാരുണാന്ത്യം. പന്തളം ജംഗ്ക്ഷന് സമീപം വ്യാഴാഴ്ച രാവിലെ 9.30മണിയോടെയാണ് അപകടം. പൂഴിക്കാട് ഗവ. യു പി സ്‌കൂളിലെ അധ്യാപികയായ കുരമ്ബാല വള്ളപ്പുരയില്‍ ദിലീപിന്റെ ഭാര്യ ശ്രീദേവി (35) ആണ് മരിച്ചത്. സ്‌കൂള്‍ ടീച്ചേഴ്സിന്റെ ട്രെയിനിങ്ങിന് വേണ്ടി അച്ഛനൊപ്പം രാവിലെ തോന്നല്ലൂര്‍ യുപി സ്‌കൂളിലേക്ക് പോകും വഴി ഷൈന്‍സ് ഹോട്ടലിനു മുന്നിലാണ് അപകടം നടന്നത്.

പുറകേ വന്ന ഗ്യാസ് വണ്ടി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറും അത് ഓടിച്ചിരുന്ന പിതാവ് ശങ്കരപ്പിള്ളയും ഇടത് വശത്തേക്കും ശ്രീദേവി വലതു വശത്തേക്കും വീഴുകയായിരുന്നു. റോഡിലേക്ക് വീണ ശ്രീദേവിയുടെ തലയില്‍ കൂടി വണ്ടി കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *