KOYILANDY DIARY

The Perfect News Portal

ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ഓട്ടോയിൽ നിന്ന് വീണ ഇരുമ്പ് പൈപ്പ് കാറിനകത്തേക്ക് തുളച്ച് കയറി

കൊയിലാണ്ടി: ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ഓട്ടോയിൽ നിന്ന് വീണ ഇരുമ്പ് പൈപ്പ് കാറിനകത്തേക്ക് തുളച്ച് കയറി. ഡ്രൈവറായ യുവതി പരിക്കുകളോടെ രക്ഷപ്പെട്ടു. മുത്താമ്പിറോഡിൽ അമൃത സ്‌കൂളിന് സമീപമാണ് സംഭവം. പെരുവട്ടൂർ ഭാഗത്തേക്ക് വാടക സാധനങ്ങൾ കയറ്റി പോകുകയായിരുന്ന ആപ്പ ഗുഡ്‌സ് ഓട്ടോയിൽ നിന്ന് പന്തൽ കെട്ടാനുപയോഗിക്കുന്ന നീളം കൂടിയ ഇരുമ്പ് പൈപ്പ് ഊരി വീഴുകയും കാറിന് മുൻവശം ഡ്രൈവറുടെ സീറ്റിന് നേരെ പതിക്കുകയുമായിരുന്നു.

ഗ്ലാസ് തുളച്ച് കയറിയ പൈപ്പ് യുവതിയുടെ വലത് ഭാഗത്തെ ഷോൾഡറിലാണ് ഇടിച്ച് നിന്നത് ഓടിക്കൂടിയ നാട്ടുകാർ ഇരുമ്പ് പൈപ്പ് മാറ്റി യുവതിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് കൊണ്ട്‌പോയി. തലയ്ക്ക് നേരെ ഇരുമ്പ് പൈപ്പ് പതിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യുവതിയുടെ മനസാന്നിദ്ധ്യമാണ് കാർ നിയന്ത്രണം വീടാതെ നിർത്താൻ സഹായിച്ചതും വൻ ദുരന്തം ഒഴിവായതും. കൊയിലാണ്ടി ശോഭിക ടെക്സ്റ്റൈൽസിന് സമീപത്തുള്ള താമസക്കാരിയാണ് യുവതി. മതിയായ സുരക്ഷിതത്വമില്ലാതെയാണ് ഗുഡ്‌സ് ഓട്ടോയിൽ വാടക സാധനങ്ങൾ കയറ്റി കൊണ്ട്‌പോയതെന്ന് നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *