KOYILANDY DIARY

The Perfect News Portal

ക്ഷീര കർഷകർക്ക് തൊഴിൽ ദിനം ഉറപ്പു വരുത്തുന്ന പരിപാടിക്ക് തുടക്കമായി

കൊയിലാണ്ടി നഗരസഭയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീര കർഷകർക്ക് തൊഴിൽ ദിനം ഉറപ്പു വരുത്തുന്ന പരിപാടിക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ പരപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ഗവൺമെന്റിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

രണ്ട് പശുവും പത്ത് ലിറ്റർ പാൽ സഹകരണ സംഘത്തിൽ അളക്കുന്ന ഇൻഷ്വർ ചെയ്യപ്പെട്ട ക്ഷീര കർഷകരാണ് പദ്ധതിയുടെ ഭാഗമാവുന്നത്. അർഹതയുള്ളവർക്ക് ഇനിയും അപേക്ഷ നൽകാൻ അവസരമുണ്ട്. ആദിത്യ പദ്ധതി വിശദീകരിച്ചു. സ്‌റ്റ്‌റാന്റിംങ്ങ് കമ്മറ്റി ചെയർമാൻമാരായ കെ. എ. ഇന്ദിര ടീച്ചർ. ഇ.കെ. അജിത്. സി പ്ര ജില എന്നിവർ സംസാരിച്ചു. ചടങ്ങിൽ ക്ഷേമ കാര്യ സ്‌റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ കെ.ഷിജു സ്വാഗതവും ആശ്വതി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *