KOYILANDY DIARY

The Perfect News Portal

ഡി എൽ എഡ് അവസാന സെമസ്റ്റർ പരീക്ഷഫലം ഉടൻ പ്രസിദ്ധീകരിക്കുക: കേരള വിദ്യാർത്ഥി ജനത

കോഴിക്കോട്: ഡി എൽ എഡ് അവസാന സെമസ്റ്റർ പരീക്ഷഫലം ഉടൻ പ്രസിദ്ധീകരിക്കണമെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരീക്ഷ കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.പരീക്ഷ ഫലം വരാത്തതിനാൽ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്ത്വത്തിലേക്ക് നീങ്ങുന്നു. വിദ്യാർത്ഥികളുടെ ഒരു വർഷം വെറുതെ കളയേണ്ടി വരുന്നത് അധികൃതർ വിദ്യാർത്ഥികളോട് കാണിക്കുന്ന കടുത്ത അനീതി ആണെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ എസ് വി ഹരിദേവ്, ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ പ്രസ്താവനയിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *