KOYILANDY DIARY.COM

The Perfect News Portal

ക്യാമ്ബസ്സുകളെ സംരക്ഷിച്ചത് വിദ്യാര്‍ത്ഥി സംഘടനകള്‍: സ്പീക്കര്‍

ബാലുശ്ശേരി: മയക്കുമരുന്നു മാഫിയകളുടെ കൈപ്പിടിയിലേക്ക് കേരളത്തിലെ ക്യാമ്പസ്സുകളെ എത്തിക്കാതെ സംരക്ഷിച്ചു കൊണ്ടിരുന്നത് കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളാണെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കോക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സൗജന്യമായി ലഭിച്ച ഭൂമിയുടെ രേഖ ഏറ്റുവാങ്ങലും വിദ്യാര്‍ത്ഥി പാര്‍ലമെന്‍ററി സെമിനാറിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

18 വയസ്സ് കഴിഞ്ഞാല്‍ യുവതീയുവാക്കള്‍ക്ക് വോട്ടവകാശമുള്ള നാട്ടിലാണ് ഇത്തരം വിലക്കുകള്‍ ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!