KOYILANDY DIARY

The Perfect News Portal

മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള പുരസ്ക്കാരം കെ. ടി. അബ്ദുള്‍ അനീസിന്

കോഴിക്കോട്: രാംമദാസ് വൈദ്യര്‍ അനുസ്മരണത്തോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയ മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള പുരസ്ക്കാരം സിറാജ് ദിനപത്രത്തിലെ കെ. ടി. അബ്ദുള്‍ അനീസിന് ലഭിച്ചു. 10,001 രൂപയും ഫലകവുമാണ് പുരസ്ക്കാരം. സിറാജില്‍ ജനുവരി 15ന് പ്രസിദ്ധീകരിച്ച നോട്ട് നിരോധനം ഇതിവൃത്തമാക്കിയുള്ള ക്വിറ്റ്‌ഇന്ത്യ എന്ന കാര്‍ട്ടൂണാണ് സമ്മാനാര്‍ഹമായത്. നാളെ 5 മണിക്ക് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന വൈദ്യര്‍ അനുസ്മരണചടങ്ങില്‍ മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അവാര്‍ഡ് സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *