KOYILANDY DIARY

The Perfect News Portal

പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂള്‍ ഗ്രൗണ്ട് സംരക്ഷിക്കണം

നാദാപുരം: നൂറ്റാണ്ടുകള്‍ പഴക്കമുളള പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂള്‍ ഗ്രൗണ്ട് സംരക്ഷിക്കണമെന്ന് സി.പി.എം. പുറമേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മുതുവടത്തൂര്‍ യു.പി. സ്കൂളില്‍ എം.ടി.ചാത്തന്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെ.കെ. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. എ.പി. രമേശന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

എം.രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.അച്ചുതന്‍, കെ.പി.വനജ, വി.പ്രസൂണ്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എ.മോഹന്‍ദാസ്, സി.എച്ച്‌. മോഹനന്‍, പി.ബാലകൃഷ്ണന്‍, കെ.കെ.ദിനേശന്‍, വി.രാജീവ് എന്നിവര്‍ സംസാരിച്ചു. സി.എം.വിജയന്‍ സ്വാഗതം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *