KOYILANDY DIARY

The Perfect News Portal

കൊല്ലം ചിറയിൽ അപകടത്തിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തിയവരെ ആദരിച്ചു

കൊയിലാണ്ടി.  കൊല്ലം പിഷാരികാവ് ക്ഷേത്ര ചിറയിൽ അപകടത്തിൽപ്പെട്ട യുവാവിൻ്റെ ജീവൻ രക്ഷപ്പെടുത്തിയ കെ. വി. ബാബു പ്രണവ്. ഷബിൻദാസ് എന്നിവരെ ക്ഷേത്ര ക്ഷേമസമിതി ആദരിച്ചു. പിഷാരികാവ് ക്ഷേത്ര ട്രസ്റ്റി ചെയർമാൻ പുനത്തിൽ നാരായണൻകുട്ടി നായർ പരിപാടി ഉദ്ഘാടനം ചെയ്തു.

ക്ഷേമ സമിതി പ്രസിഡണ്ട് വി ബാലൻ അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ സ്മിത യുവാക്കളെ ആദരിച്ച് സംസാരിച്ചു. ഇ. എസ്. രാജൻ അഡ്വക്കേറ്റ് കെ. രാധാകൃഷ്ണൻ, ട്രസ്റ്റി മെമ്പർമാരായ ടികെ രാജേഷ്, പ്രമോദ് തുന്നോത്ത്, പണ്ടാരക്കണ്ടി ബാലകൃഷ്ണൻ, മുണ്ടക്കൽ ശശി, എൻ. വി. വത്സൻമാസ്റ്റർ, രൂപേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *