KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്വദേശി എഞ്ചിനീയറിംഗ് വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു

കൊയിലാണ്ടി: കൊണ്ടോട്ടിയിൽ ഉണ്ടായ ബൈക്കപകടത്തെത്തുടർന്ന് കൊയിലാണ്ടി സ്വദേശി പുളിയഞ്ചേരി കന്മന മീത്തൽ രാഹുൽദാസ് (19) മരിച്ചു. എൻ.ടി.സി.എസ്. എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയായിരുന്നു.

പിതാവ് : ഹരിദാസൻ, മാതാവ്: റീജ, സഹോദരി: രഹ്ന. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്‌ക്കാരം: വെള്ളിയാഴ്ച കാലത്ത് 11 മണിക്ക്‌ വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *