KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ADS കലോത്സവം ‘അരങ്ങ് 2018’ ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ ADS ന്റെ വാർഷികത്തിന്റ ഭാഗമായി സംഘടിപ്പിക്കുന്ന  ‘അരങ്ങ് 2018’ കലോത്സവം ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കുറുവങ്ങാട് മണക്കുളങ്ങര സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ വി. കെ. പത്മിനി അദ്ധ്യക്ഷതവഹിച്ചു.

വിവധ ADSൽ നിന്നായി കന്വവലി, ഓട്ടം, ഷോട്പുട്ട്, നടത്ത മത്സരം എന്നീ ഇനങ്ങളിൽ കായിക
സംഘടിപ്പിച്ചു. ഇന്നും നാളെയുമായി നഗരസഭാ ഇ.എം.എസ്. ടൗൺഹാളിൽ നിരവധി കലാ മത്സരങ്ങൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.

നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ, കുടുംബശ്രീ മെമ്പർ ക്രെട്ടറി പ്രസാദ്, കൗൺസിലർമാരായ ഗോകുൽദാസ്, ബാവ, സ്മിത എന്നിവർ ആശംസകൾ നേർന്നു. നോർത്ത് ADS ചെയർമാൻ ഇന്ദുലേഖ സ്വാഗതവും സൗത്ത് ADS സെക്രട്ടറി റീജ നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *