KOYILANDY DIARY

The Perfect News Portal

വയലിലെ ചളിയിൽ താഴ്ന്ന പശുവിന് രക്ഷകരായി കൊയിലാണ്ടി ഫയർ & റെസ്ക്യൂ സേനകൾ

കൊയിലാണ്ടി: വയലിലെ ചളിയിൽ താഴ്ന്ന പശുവിന് ഫയർ & റെസ്ക്യൂ സേനാംഗങ്ങൾ രക്ഷകരായത്തി. തിക്കോടി പുറക്കാട് മാളാന്തോട് കുനി ഗൗരിയുടെ ഉടമസ്ഥതയിലുള്ള പശുവാണ് ശനിയാഴ്ച ഉച്ചയ്ക്ക് 2മണിയോടെ ചെളിക്കുണ്ടിൽ താഴ്ന്നു പോയത്. വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്‌നിരക്ഷാസേനയെത്തി ഹോസ് ഉപയോഗിച്ച് പശുവിനെ സുരക്ഷിതമായി കരക്കെത്തിച്ചു.

അസി. സ്റ്റേഷൻ ഓഫീസർ പി.കെ. പ്രമോദിൻ്റെ നേതൃത്വത്തിൽ  സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ടി.പി. റഫീഖ് ഫയർ റെസ്ക്യൂ ഓഫീസർമാരായ മാരായ ടി.പി. ഷിജു, സി. സിജിത്, എസ്. അരുൺ, കെ.കെ.സന്ദീപ്, ഹോംഗാർഡുമാരായ എ.എം. വിജയൻ, കെ .ടി. ബാലൻ തുടങ്ങിയവരാണ്  രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് പശുവിൻ്റെ രക്ഷകരായെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *