KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരത്തില്‍ കോഴിമാലിന്യത്തിന് പരിഹാരമായി

കൊയിലാണ്ടി: നഗരത്തിലെ കോഴിക്കടകളിലെ അറവ് മാലിന്യം പൂര്‍ണ്ണമായും ശേഖരിച്ച് സംസ്‌കരിക്കുന്നതിന് നഗരസഭ പദ്ധതി ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി താമരശ്ശേരിയിലെ ഫ്രഷ് കട്ട് എന്ന സ്ഥാപനവുമായി നഗരസഭ കരാര്‍ കൈമാറി. കോഴിക്കടകളിലെ ഫ്രീസറുകളില്‍ സൂക്ഷിക്കുന്ന മാലിന്യം ‘ഫ്രഷ് കട്ട്’ ഇവിടെ നിന്നും നീക്കം ചെയ്യും. പദ്ധതിയുടെ ഭാഗമായി ആദ്യ ഫ്രീസര്‍ വിതരണം നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷീബ സതീശന്‍ അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ  എം. സുരേന്ദ്രന്‍, വി.പി.ഇബ്രാഹിംകുട്ടി, പി.കെ.രാമദാസ്, ചന്ദ്രിക, എന്‍.എസ്.സീന, മുസ്തഫ കിണാശ്ശേരി, ഫിറോസ് പൊക്കുന്നത്ത്, കെ. വി. റഷീദ്, വി. കെ. ഹമീദ്, ജെ.എച്ച്.ഐ. കെ.എം.പ്രസാദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *