KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അരിക്കുളത്ത് RSS അക്രമം രണ്ട് DYFI പ്രവർത്തകർക്ക് പരിക്ക്

കൊയിലാണ്ടി: ഇന്നലെ രാത്രി അരിക്കുളത്ത് DYFI പ്രവർത്തകർക്ക് നേരെ RSS അക്രമം രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. രാത്രി 12 മണിയോടുകൂടിയായിരുന്നു സംഭവം. മാരയുധങ്ങളുമായി അക്രമിക്കാൻ വന്ന സംഘത്തിൽ നിന്ന് തലനാരിഴക്കാണ് നിസ്സാര പരിക്കോടെ ഇവർ രക്ഷപ്പെട്ടത്.

സമീപകാലത്താണ് ABVP യുടെയും യുവമോർച്ചയുടെയും ജില്ലാ നേതാവ് കൃഷ്ണപ്രസാദ് ഉൾപ്പെടെ നിരവധി പേർ RSS വിട്ട് CPIM ലേക്ക് വന്നത്. അതിന് ശേഷമാണ് പ്രദേശത്ത് RSS മനപ്പൂർവ്വം കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്നാണ് സി.പി.ഐ.എം പറയുന്നു. അതിന്റെ ഭാഗമായാണ് ഇന്നലെ രാത്രി നടന്ന സംഭവം. അക്രമത്തിൽ പരിക്കേറ്റ സജിത്ത്, അർഷാദ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *