KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ 4500 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ

കൊയിലാണ്ടി: വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ.  കിഴക്കെ വളപ്പിൽ മനാഫ് (32) ആണ് അറസ്റ്റിലായത്. 4500 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് ഇയാളിൽ നിന്നും പിടികൂടിയത്. മൈസൂരിൽ നിന്നും പച്ചക്കറി ലോറിയിലാണ് കൊണ്ടുവന്നത്. കൊയിലാണ്ടി പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾക്ക് 7 ലക്ഷത്തോളം രൂപ വിപണിയിൽ വിലവരുമെന്ന് പോലീസ് പറഞ്ഞു. സി.ഐ. കെ.സി. സുബാഷ് ബാബു, എസ്.ഐ. കെ.കെ. രാജേഷ്, സി.പി.ഒ.മാരായ വി.എം. ബിജു, എം.പി.അനൂപ്, ടി.പി. ബൈജു, വി.എം.രജീഷ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു. കെ.എൽ.56.ആർ. 9062 മിനിലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *