KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ നിരോധിത പുകയില ഉൽപ്പന്നം പിടികൂടി

കൊയിലാണ്ടി: നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് വിൽക്കുന്നതിനിടെ യുവാവിനെ കൊയിലാണ്ടി പോലീസ് പിടികൂടി. ഇന്ന് രാവിലെയാണ് രഹസ്യ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പ്രിൻസിപ്പൽ എസ്. ഐ. സി. കെ. രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് പ്രതിയെയും 1000 പാക്കറ്റ് ഹാൻസും പിടികൂടിയത്.

കൊയിലാണ്ടി ബോയസ് സ്‌കൂളിന് സമീപത്ത്‌നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം എടനാട് സ്വദേശി രാജീവ് നഗർ കോളനിയിൽ യൂസഫ് (47) ആണ് അറസ്റ്റിലയത്.   പോലീസ് സംഘത്തോടൊപ്പം സിവിൽ പോലീസ്  ഓഫീസർമാരായ മനോജ്കുമാർ, ഗിരീഷ് കുമാർ, റിജു കുമാർ കെ. കെ, ഉണ്ണികൃഷ്ണൻ എന്നിവർ  ഉണ്ടായിരുന്നു.
പ്രതിയെ ചോദ്യചെയ്യലിന് ശേഷം വൈകീട്ട് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *