KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കടയിൽ മോഷണം നടന്നു

കൊയിലാണ്ടി: നഗരത്തിൽ കടയിൽ വീണ്ടും മോഷണം നടന്നു. ജുമാ മസ്ജിദ് റോഡിലെ ബ്ലൂസ്റ്റാർ ട്രേഡേഴ്സിലാണ് മോഷണം നടന്നത്. കടയിലെ മരത്തിൻ്റെ ജനലഴികൾ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. കടയിലുണ്ടായിരുന്ന 3000 ത്തോളം രൂപയും, ധർമ്മ സ്ഥാപനത്തിലേക്കു വെച്ച പണവും മോഷണം പോയിട്ടുണ്ട്. മേശയിൽ നിന്നുള്ള രേഖകൾ വാരിവലിച്ചിട്ട നിലയിലാണ്. കൊയിലാണ്ടി പോലീസെത്തി കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനുള്ളി. വ്യാപക മോഷണമാണ് നടന്നിട്ടുള്ളത്. കഴിഞ്ഞ 2 മാസത്തിനുള്ളിൽ 5 കടകളിൽ ഒരേ സമയം മോഷണം നടന്നിരുന്നു. അതിലെ പ്രതികളെ സമീപ ദിവസമാണ് പോലീസിൻ്റെ പിടിയിലകപ്പെട്ടത്. എന്നിരുന്നാലും മോഷണം തുടർക്കഥയാകുകയാണ്. നഗരത്തിൽ രാത്രികാലങ്ങളിൽ പോലീസ് പെട്രോളിംഗ് കൂടുതൽ ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. കെ.പി.ശ്രീധരൻ, ടി.പി. ഇസ്മായിൽ, കെ.എം. രാജീവൻ, റിയാസ്, അബൂബക്കർ , ജലീൽ മൂസ്സ, ശശീന്ദ്രൻ, ഷറഫു, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *