KOYILANDY DIARY

The Perfect News Portal

ദേശീയപാത മൂടാടിയിൽ ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം മുറിഞ്ഞ് വീണു ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: മൂടാടി ദേശീയ പാതയിൽ ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം മുറിഞ്ഞ് വീണു. ആർക്കും പരിക്കില്ല. ഇന്നു രാവിലെ 7 മണിയോടെയാണ് സംഭവം. ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. മൂടാടി മുതൽ മൂരാട് വരെയും, തെക്ക് ഭാഗത്ത് കൊയിലാണ്ടി വരെയും ഗതാഗത തടസ്സമുണ്ടായി. കൊയിലാണ്ടിയിൽ നിന്നും അഗ്‌നിശമന സേന എത്തി മരം ചെയിൻസോ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് ഗതഗതം പുനഃസ്ഥാപിച്ചത്. ആർക്കും കാര്യമായ പരിക്കില്ല.

സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി.പി.യുടെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ പ്രദീപൻ, ഫയർ & റെസ്ക്യൂമാൻമാരായ ജിനീഷ്‌കുമാർ, ഇർഷാദ്, സിജിത്, മനോജ് pv, രാകേഷ് എന്നിവർ പങ്കെടുത്തു. കൊയിലാണ്ടി എസ്.ഐ. അനൂപിൻ്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും സ്ഥലത്തെത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *