KOYILANDY DIARY

The Perfect News Portal

കേരള കർഷക സംഘം കൊയിലാണ്ടി ഏരിയ കമ്മറ്റി പ്രകടനവും പൊതുയോഗവും നടത്തി

കൊയിലാണ്ടി: മഹാരാഷ്ട്രയിൽ നടക്കുന്ന ലോങ് മാർച്ചിന് പിന്തുണ നൽകി കേരള കർഷക സംഘം കൊയിലാണ്ടി ഏരിയ കമ്മറ്റി നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. യോഗം ഏരിയ സെക്രട്ടറി കെ. ഷിജു ഉദ്ഘാടനം ചെയ്തു. പി.സി സതീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ കുഞ്ഞിക്കണാരൻ, എം. നാരായണൻ, കെ. നാരായണൻ എന്നിവർ സംസാരിച്ചു. പി.കെ ഭരതൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *