KOYILANDY DIARY

The Perfect News Portal

കെ. സുരേന്ദ്രന്‍ ഇന്ന് ജയില്‍ മോചിതനാകും

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഇന്ന് ജയില്‍ മോചിതനാകും. 21 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് കെ സുരേന്ദ്രന് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്ന കര്‍ശന ഉപാധികളോടെയാണ് കോടതി സുരേന്ദ്രന് ജാമ്യം ലഭിച്ചത്.

സുരേന്ദ്രന് സ്വീകരണം നല്‍കുന്നതിന് നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് പൂജപ്പുര ജയിലിനു മുന്നില്‍ കാത്ത് നില്‍ക്കുന്നത്. പൂജപ്പുരയില്‍ നിന്നും സുരേന്ദ്രന്‍ പഴവങ്ങാടിയിലേക്കാണ് പോവുക. അവിടെ നിന്നും ബൈക്ക് റാലിയുടെ അകമ്ബടിയോടെ എഎന്‍ രാധാകൃഷ്ണന്‍ നിരാഹാരമിരിക്കുന്ന സെക്രട്ടറിയേറ്റ് നടയ്ക്കലിലേക്കാണ് പോകും.പിന്നീട് ഉച്ചയ്ക്ക് ശേഷം 2.30 അദ്ദേഹം മാധ്യമങ്ങളെ കാണും.

ചിത്തിര ആട്ടവിശേഷ സമയത്ത് കുട്ടിയുടെ ചോറൂണിനായി എത്തിയ സ്ത്രീയെ അക്രമിച്ച കേസിലാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചത്. രണ്ട് ലക്ഷം രൂപയും രണ്ട് പേരുടെ ആള്‍ ജാമ്യം വേണം എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *