KOYILANDY DIARY

The Perfect News Portal

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നാളെ മുതല്‍ പ്രവര്‍ത്തനമാരമഭിക്കും

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നാളെ മുതല്‍ പ്രവര്‍ത്തനമാരമഭിക്കും. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. നാളെ രാവിലെ പത്തു മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. ഉദ്ഘാടനുമായി ബന്ധപ്പെട്ടുള്ള എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു.

ഉദ്ഘാടനത്തിന് ശേഷം ആദ്യ വിമാനം അബുദാബിയിലേക്ക് പറക്കും. പൊതുജനങ്ങള്‍ക്ക് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി ബസ്സ് സര്‍വ്വീസുകളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. വിമാനത്തവള നിര്‍മ്മാണത്തിനായി ഭൂമി നല്‍കിയവര്‍ മറ്റ് സഹായ വാഗ്ദാനങ്ങള്‍ നല്‍കിയവരെയും ഉദ്ഘാടനത്തിനായി പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.

എന്നാല്‍ വിമാനത്തവളത്തിന്റെ തറക്കല്ലിടല്‍ മുതല്‍ അവസാനപ്രവര്‍ത്തനം വരെ എത്തിച്ച മുന്‍ മുഖ്യമന്ത്രിമാരായ വിസ് അച്യുതാന്ദനും ഉമ്മന്‍ ചാണ്ടിയും നാളെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ല. ഇത് ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിക്കുകയും ചെയ്തു. ഇരുവരെയും ഉദ്ഘാടനച്ചടങ്ങില്‍ ക്ഷണിക്കാത്തതിനാലാണ് പങ്കെടുക്കാത്തത്. ഇതിനെ ഭാഗമായി യുഡിഎഫ് നാളെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *