KOYILANDY DIARY

The Perfect News Portal

കുന്ദമംഗലത്ത് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

കുന്ദമംഗലം: 2018 ജനവരി 1 മുതല്‍ കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ 50മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വീടുകളില്‍ നിന്നും കടകളില്‍ നിന്നും ഹരിതകര്‍മ്മസേനയുടെ സഹായത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. അമിതമായ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കണമെന്നും ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ ആളുകളും പ്ലാസ്റ്റിക് നിരോധനവുമായി സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഷമീനവെള്ളക്കാട്ടില്‍ അറിയിച്ചു.

ശുചിത്വം എന്റെ സംസ്കാരം എന്ന മുദ്രാവാക്യവുമായി പ്ലാസ്റ്റിക് രഹിത പഞ്ചായത്തിന് തുടക്കം കുറിച്ചുകൊണ്ട് കുന്ദമംഗലം അങ്ങാടിയില്‍ പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ വിളംബര ജാഥനടത്തി. വൈസ് പ്രസിഡണ്ട് വിനോദ് പടനിലം, ടി.കെ.സൗദ, ലീനവാസുദേവന്‍, കെ.പി.കോയ, എം.ബാബുമോന്‍, എ.കെ.ഷൗക്കത്തലി, ടി.കെ. ഹിതേഷ്കുമാര്‍, ആസിഫ, ശ്രീബ, ബഷീര്‍, സുധീഷ്കുമാര്‍, ബാബുനെല്ലുളി, എന്‍.എം.യൂസഫ്, പി.കെ.ബാബുഹാജി, ജൗഹര്‍, ഒ.വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *