KOYILANDY DIARY

The Perfect News Portal

പുസ്തക ചങ്ങാതിക്ക് തുടക്കമായി

വടകര: ഭിന്നശേഷിക്കാരും കിടപ്പിലായവരുമായ കുട്ടികള്‍ക്ക് വായനയുടെ ലോകമൊരുക്കാന്‍ തോടന്നൂര്‍ ബിആര്‍സി ജനമൈത്രി പൊലിസിന്റെയും പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന കൂട്ടുകൂടാന്‍ പുസ്തക ചങ്ങാതിക്ക് തുടക്കമായി. 12 കുട്ടികള്‍ക്കാണ് വായനാമുറിയൊരുക്കുന്നത്. ഇവരുടെ വീടുകളില്‍ പുസ്തക ഷെല്‍ഫും പുസ്തകങ്ങളും ഒരുക്കികൊടുത്തു. കൂടാതെ എല്ലാ കുട്ടികള്‍ക്കും ഓരോ ഐപാഡ് അടങ്ങുന്ന കിറ്റുകളും വിതരണം ചെയ്തു.

പരിപാടി വടകര ഡിവൈഎസ്പി ടി.പി പ്രേംരാജ് ഉദ്ഘാടനം ചെയ്തു. എസ്‌എസ്‌എ പ്രോഗ്രാം ഓഫീസര്‍ എ.കെ അബ്ദുള്‍ഹക്കിം പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ മോഹനന്‍ അദ്ധ്യക്ഷനായി. എ.ഇ.ഒ എ പ്രദീപ്കുമാര്‍, എസ്‌ഐ സനല്‍രാജ്, എം.എന്‍ സുദര്‍ശനകുമാര്‍, ഡി പ്രജീഷ്, മധു കുറുപ്പത്ത്, കെ സുനില്‍കുമാര്‍, എം.സി പ്രേമന്‍, ബാലകൃഷ്ണന്‍ കെ.കെ, പി ഗോപാലന്‍, വടയക്കണ്ടി നാരായണന്‍, ഗോപീനാരായണന്‍, പി.പി വിനോദന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *