KOYILANDY DIARY

The Perfect News Portal

പുൽപ്പള്ളിയിൽ രണ്ട് കിലോ കഞ്ചാവുമായി കൊയിലാണ്ടി സ്വദേശി അറസ്റ്റിൽ

വയനാട്: പുൽപ്പള്ളിയിൽ 1.928 ഗ്രാം കഞ്ചാവുമായി കൊയിലാണ്ടി സ്വദേശി പിടിയിലായി ചെങ്ങോട്ടുകാവ് മേലൂർ മോനു എന്ന അശ്വന്ത് (21) ആണ് പിടിയിലായത്. സംഭവ സ്ഥലത്ത് നിന്നും മറ്റൊരു പ്രതിയായ കൊയിലാണ്ടി മേലൂർ വിഷ്ണു (25)നെ പിടികൂടുന്നതിനിടെ ഓടി രക്ഷപ്പെട്ടു. വിഷ്ണുവിനെ പിടിക്കാനുള്ള ശ്രമം തുടരുകയാണ്. പ്രതിൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

കഞ്ചാവ് കടത്തിനെ കുറിച്ചുള്ള പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ആന്റി നാർക്കോട്ടിക് പോലീസ് സേനാംഗങ്ങളും, പുൽപ്പള്ളി പോലീസ് ഇൻസ്പെക്ടർ കെ. ആനന്ദ കൃഷ്ണനും സംഘവും നടത്തിയ പരിശോധനയിലാണ് 1.928 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *