KOYILANDY DIARY

The Perfect News Portal

കുടുംബശ്രീ മാസ ചന്ത ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ മാസ ചന്ത ആരംഭിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിലാണ് ചന്ത ആരംഭിച്ചത്. കുടുംബശ്രീ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. എല്ലാമാസവും മൂന്ന് ദിവസമാണ് ചന്ത ഉണ്ടാവുക.

കഴിഞ്ഞ ദിവസം ആരംഭിച്ച ചന്തയിൽ നിരവധി പേരാണ് എത്തുന്നത്. ഇത്തരം സംരംഭങ്ങളിലൂടെ കുടുംബശ്രീ യൂണിറ്റുകൾക്ക് ഉണർവേകാനും പുതിയ സംരംഭ ങ്ങൾ തുടങ്ങാൻ പ്രചോദനമാവുമെന്നാണ് കരുതുന്നതെന്ന് നഗരസഭാ അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *