KOYILANDY DIARY

The Perfect News Portal

കാട്ടു പന്നിയുടെ കുത്തേറ്റ്‌ 11 വയസ്സുകാരന് പരിക്ക്

മേപ്പയ്യൂർ: കൂനം വെള്ളിക്കാവിൽ കാട്ടു പന്നിയുടെ കുത്തേറ്റ്‌ 11 വയസ്സുകാരന് പരിക്ക്. മാവുള്ളതിൽ രതീഷിൻ്റെ മകൻ റോബിനാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഏകദേശം 12 മണിക്കാണ് വീട്ടിനകത്തേക്ക് ഓടിക്കയറിയ പന്നി കുട്ടിയെ ഉപദ്രവിച്ചത്‌. കാലിന് പരിക്കേറ്റ കുട്ടിയെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. റോബിനെ കൂടാതെ വീടിനകത്ത് രണ്ട് കുട്ടികൾ കൂടി ഉണ്ടായിരുന്നു. വീട്ടുകാർ ഒച്ചവെച്ചതോടെ പന്നി രക്ഷപ്പെടുകയായിരുന്നു. മേപ്പയ്യൂർ പോലീസിലും തുടർന്ന് വനം വകുപ്പിലും വീട്ടുകാർ പരാതിപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *