KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ ബ്ലൂമിംഗ്  ആർട്സ് കൂട്ടയോട്ടം സംഘടിപ്പിച്ചു


കൊയിലാണ്ടി: മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് കൂട്ടയോട്ടം സംഘടിപ്പിച്ചു. മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് നെഹ്റു യുവ കേന്ദ്രയുടെ സഹകരണത്തോടെ “ഭരണഘടനയെ അറിയാൻ” ക്യാമ്പയ്ൻ്റെ ഭാഗമായി മേപ്പയ്യൂർ ടൗണിലേക്ക്  കൂട്ടയോട്ടം സംഘടിപ്പിച്ചു.  യുവാക്കളിൽ ഭരണഘടനയെ കുറിച്ച് കൂടുതൽ അറിയാനും, അതിൻ്റെ വിവിധ വശങ്ങളെ കുറിച്ച് ബോധവാന്മാരാക്കാനും യുവജന കാര്യ കായിക മന്ത്രാലയം ഡിസംബർ 31 വരെ നടത്തുന്ന ക്യാമ്പയ്നോടനുബന്ധിച്ചാണ് പരിപാടി നടന്നത്.     

ബ്ലൂമിംഗ് പരിസരത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ റൺ ഫ്ലാഗോഫ് ചെയ്തു. നെഹ്റു യുവകേന്ദ്ര ബ്ലോക്ക് കോ-ഓർഡിനേറ്റർ പി.പി. ആശ്വന്ത് പദ്ധതി വിശദീകരണം നടത്തി. ബ്ലൂമിംഗ് പ്രസിഡണ്ട് പി.കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, കെ.പി. രാമചന്ദ്രൻ, സി. നാരായണൻ, ടി.ചന്ദ്രൻ, എസ്.ബി. നിഷിത് മുഹമ്മദ്, മുഹമ്മദ് റാസിൽ, വി.കെ.ബാബുരാജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *