KOYILANDY DIARY

The Perfect News Portal

കാട്ടില പീടികയിൽ ഓണച്ചചന്ത ആരംഭിച്ചു

കൊയിലാണ്ടി: വിലക്കുറവിൻ്റെ ഓണം ഇത്തവണയും. ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുക്തമായ നടത്തുന്ന ഓണച്ചന്തയ്ക്ക് കാട്ടിലപ്പീടികയിൽ തുടക്കമായി. ഓണചന്തയിൽ 13 ഇന സബ്സിഡി ഇനങ്ങളും ഇരുപതോളം നോൺ സബ്സിഡി ഇനങ്ങളും ഉണ്ട്. നോൺ സബ്സിഡി സാധനങ്ങൾക്കും പൊതുമാർക്കറ്റിലേക്കാൾ വൻ വിലക്കുറവിലാണ് നൽകുന്നത്. ഓണച്ചന്തയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി. മുസ്തഫ, പി.കെ. സത്യൻ, റിജുല ടി, ധനഞ്ജയ്, ബി.പി. ബബീഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *