KOYILANDY DIARY

The Perfect News Portal

വിശിഷ്ട മെഡൽ നേടിയ ഫയർ റെസ്ക്യൂ ഓഫീസർക്ക് സഹപ്രവർത്തകരുടെ അനുമോദനം

കൊയിലാണ്ടി: ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ  പി. കെ ബാബുവിന് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡ്. സ്റ്റേഷനിൽ നടന്ന അനുമോദന ചടങ്ങിൽ സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ പൊന്നാടയും സ്നേഹോപഹാരവും സമ്മാനിച്ചു. അസി. സ്റ്റേഷൻ ഓഫീസർ പി.കെ. പ്രമോദ്, അസി.സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) സുരേഷ്കുമാർ മറ്റു സേനാംഗങ്ങൾ എന്നിവരും പങ്കെടുത്തു. കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്ത ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മേലുദ്യോഗസ്ഥരുടെയും, സഹപ്രവർത്തകരുടെയും, പൊതു ജനങ്ങളുടെയും, ജനപ്രതിനിധികളുടെയും പ്രശംസക്ക് നിരവധി തവണ അർഹമായിട്ടുണ്ട്. 

വെള്ളിമാടുകുന്ന് സ്റ്റേഷനിൽ ജോലി ചെയ്യുന്ന വേളയിൽ പറമ്പിൽ ബസാറിനടുത്ത് ശക്തമായ കുത്തൊഴുക്കുള്ള പുഴയുടെ മദ്ധ്യത്തിൽ മുളങ്കാട്ടിൽ കുടുങ്ങിക്കിടന്ന 75 വയസ്സുകാരനെ ശക്തമായ കുത്തൊഴുക്ക് വകവെക്കാതെ അതിസാഹസികമായി നീന്തി ചെന്ന് ആളെ  ജീവനോടെ കരയിൽ എത്തിച്ചതും, 2008 കോഴിക്കോട് വെള്ളിപറമ്പിൽ  മരം മുറിക്കുന്നതിനിടയിൽ ഏകദേശം 40 അടിയോളം ഉയരത്തിലുള്ള ഇലഞ്ഞി മരത്തിൽ അവശനായി കുടുങ്ങിക്കിടന്ന ആളെ  മരത്തിൽ കയറി സുരക്ഷിതമായി താഴെ ഇറക്കിയതും, അദ്ദേഹത്തിന്റെ അതിസാഹസിക രക്ഷാപ്രവർത്തനങ്ങളിൽ ചിലതുമാത്രം. 

തൻ്റെ സർവീസ് കാലയളവിൽ നൂറുകണക്കിന് അതി സാഹസിക രക്ഷാപ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച അദ്ദേഹത്തിന് ലഭിച്ച ഈ പുരസ്കാരത്തിലൂടെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് മറ്റു സഹപ്രവർത്തകർക്കും കൂടുതൽ സഹായകരമാകുമെന്ന് കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ.

Advertisements

Leave a Reply

Your email address will not be published. Required fields are marked *