KOYILANDY DIARY

The Perfect News Portal

കല്പറ്റ നഗരസഭ: വിദ്യാഭ്യാസ-കലാകായിക സ്ഥിരംസമിതി എല്‍.ഡി.എഫിന്‌

യു.ഡി.എഫിന് ഭൂരിപക്ഷമുള്ള കല്പറ്റ നഗരസഭയിലെ വിദ്യാഭ്യാസ-കലാകായിക സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ പദവി എല്‍.ഡി.എഫിന് ലഭിച്ചു. എല്‍.ഡി.എഫിലെ സനിത ജഗദീഷാണ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞദിവസം നടന്ന നാലംഗ സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ കെ.ടി. ബാബുവും സനിത ജഗദീഷും വിജയിച്ചിരുന്നു. യു.ഡി.എഫിലെ ജല്‍ത്രൂദ് ചാക്കോ, സ്വതന്ത്രനായി മത്സരിച്ച രാധാകൃഷ്ണന്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു അംഗങ്ങള്‍.
വൈസ് ചെയര്‍മാന്‍സ്ഥാനം രാജിവെച്ച് സ്ഥിരംസമിതിയിലേക്ക് എ.പി. ഹമീദ് നോമിനേഷന്‍ സമര്‍പ്പിച്ചെങ്കിലും സമയം വൈകിയതിനാല്‍ ഇത് തള്ളിപ്പോയിരുന്നു. വ്യാഴാഴ്ച അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സനിത ജഗദീഷിന് രണ്ടുവോട്ടും എതിര്‍സ്ഥാനാര്‍ഥി യു.ഡി.എഫിലെ ജല്‍ത്രൂത് ചാക്കോയ്ക്ക് ഒരു വോട്ടുമാണ് കിട്ടിയത്. സ്വതന്ത്രനായി വിജയിച്ച രാധാകൃഷ്ണന്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. 28 അംഗ നഗരസഭാ കൗണ്‍സിലില്‍ യു.ഡി.എഫിന് 15-ഉം എല്‍.ഡി.എഫിന് 12-ഉം അംഗങ്ങളാണുള്ളത്. ഒരാള്‍ സ്വതന്ത്രനാണ്.