KOYILANDY DIARY

The Perfect News Portal

കമലിന്റെ വീടിന് മുമ്പിൽ ദേശീയഗാനം ആലപിക്കുമെന്ന് ബി.ജെ.പി.

തൃശൂര്‍: ദേശീയ ഗാനത്തെ അവഹേളിച്ചെന്ന് ആരോപിച്ച്‌ ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്തത് ഐഎഫ്‌എഫ്കെയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായതിന് പിന്നാലെ സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ ദേശീയ ഗാനം ആലപിക്കുമെന്ന് ബിജെപി.

തിയ്യേറ്ററില്‍ സുപ്രീംകോടതി വിധിക്കെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ഹര്‍ജി നല്‍കിയതിന് പിന്നില്‍ കമല്‍ ആണെന്ന് ആരോപിച്ചാണ് ബിജെപിയുടെ സമരം. ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരിയായ കമല്‍ അറിയാതെ ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടാവില്ല. ഇതേ ഫിലിം സൊസൈറ്റി ഒരു മാസം മുമ്പ്‌ സംഘടിപ്പിച്ചിരുന്ന ഫിലിം ഫെസ്റ്റിവലില്‍ രാഷ്ട്രവിരുദ്ധ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം ഉള്‍ക്കൊള്ളുന്ന ടര്‍ക്കീഷ് സിനിമയാണ് കൊടുങ്ങല്ലൂരില്‍ പ്രദര്‍ശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *