KOYILANDY DIARY

The Perfect News Portal

കഥക് ശില്പശാല ആരംഭിച്ചു

കൊയിലാണ്ടി : ഭാരതീയ കലകളെ വിദ്യാര്‍ഥികള്‍ക്കായി പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സ്പിക്മകെയുടെ ആഭിമുഖ്യത്തില്‍ കഥക് ശില്പശാല ആരംഭിച്ചു. ബി.ആര്‍.സി. പന്തലായനി, ഭരതാഞ്ജലി കൊയിലാണ്ടി എന്നിവയുടെ സഹകരണത്തോടെ ബി.ആര്‍.സി. ഹാളില്‍ പ്രശസ്ത ബംഗാളി കലാകാരി ഇപ്‌സിത ചാറ്റര്‍ജിയാണ് കഥക് അഭ്യസിപ്പിക്കുന്നത്.
45ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പഞ്ചദിന ശില്പശാലയില്‍ ബി.പി.ഒ. എം.ജി.ബല്‍രാജ്, ഭരതാഞ്ജലി മധുസൂതനന്‍, സ്പിക്മകെ സെക്രട്ടറി പി.എസ്.ബി.നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *