KOYILANDY DIARY.COM

The Perfect News Portal

യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു

താമരശ്ശേരി: പതിനെട്ടുവയസ്സുള്ള പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ട് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഒളവണ്ണ കോട്ടക്കുളങ്ങര ആസ്യ മന്‍സിലില്‍ മുസ്തഫ (20), കൊടുവള്ളി ഉളിയാടന്‍കുന്നുമ്മല്‍ മുഹമ്മദലി കോയ (26) എന്നിവരെയാണ് താമരശ്ശേരി ഡിവൈ.എസ്.പി. പി.സി. സജീവന്‍ അറസ്റ്റ് ചെയ്തത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കൊടുവള്ളി പെരിയാന്‍തോട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പട്ടാമ്ബിക്കടുത്ത് കൊപ്പം കരിങ്കനാട് പൊട്ടിച്ചിറയില്‍ അഷ്‌റഫ് അലിയെ (28) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഇനി രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് ഡിവൈ.എസ്.പി. അറിയിച്ചു. കൊടുവള്ളിക്കടുത്തുള്ള വെണ്ണക്കാട്, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ ലോഡ്ജുകളിലും യൂണിവേഴ്‌സിറ്റിക്കടുത്തുള്ള ഒരു വീട്ടിലും കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചതായാണ് കേസ്. സംഭവത്തില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയാണ് പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!