KOYILANDY DIARY

The Perfect News Portal

കടുത്ത സൂര്യതാപമുള്ളപ്പോള്‍ പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട് :  സൂര്യാഘാതമേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലായി കടുത്ത സൂര്യതാപമുള്ളപ്പോള്‍ പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പുനല്‍കി. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് സൂര്യാഘാതം കൂടുതലായി കണ്ടുവരുന്നത്.

കടല്‍ത്തീരങ്ങളിലോ ഉദ്യാനങ്ങളിലോ പോയി കുറേനേരം വെയില്‍ കൊള്ളാന്‍ ഇടയാകുമ്പോള്‍ കരുവാളിക്കുന്നത് സൂര്യാഘാതമേല്‍ക്കുന്നതിനാലാണ്. ഇതൊന്നും മാരകമാവുന്നില്ല. എന്നാല്‍ സൂര്യകിരണങ്ങള്‍ തൊലിയെ പൊള്ളിക്കുന്നതുവഴി കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ചെറിയതോതിലുള്ള വെയില്‍ വിറ്റമിന്‍ ഡി ത്വക്കിന് നല്‍കുന്നുണ്ട്. രാവിലെയുള്ള ഇളവെയിലും സന്ധ്യക്കുള്ള പോക്കുവെയിലും സൂര്യാഘാതത്തിന് വഴിവയ്ക്കുകയില്ല.

Leave a Reply

Your email address will not be published. Required fields are marked *