KOYILANDY DIARY

The Perfect News Portal

കടലിൽ മുങ്ങിയ ബോട്ടിന്റെ അവശിഷ്ടങ്ങൾ കരക്കെത്തിച്ചു

കൊയിലാണ്ടി:കൊയിലാണ്ടിയിൽ നിന്നും കഴിഞ്ഞ ദിവസം മത്സ്യ ബന്ധനത്തിന് പോയി കടലിൽ മുങ്ങിയ ബോട്ടിന്റെ അവശിഷ്ടങ്ങൾ കൊയിലാണ്ടി തുറമുഖത്തെത്തിച്ചു. കൊയിലാണ്ടി തുറമുഖത്തു നിന്നും പോയ നെയ്റ എന്ന ബോട്ടാണ് കഴിഞ്ഞ ദിവസം പയ്യോളി കടലിൽ വെച്ച് കാറ്റിലും കോളിലും പ്പെട്ട് മുങ്ങി പോവുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മൂന്നു മൽസ്യതൊഴിലാളികളെ മറ്റൊരു ബോട്ടിലെത്തിയവരാണ് രക്ഷപ്പെടുത്തിയത്. എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *