KOYILANDY DIARY

The Perfect News Portal

ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ ലീഡർ സ്റ്റഡീസ് സെൻ്റർ വിദ്യാർത്ഥിക്ക് എൽ.ഇ.ഡി. ടി.വി നൽകി

കൊയിലാണ്ടി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പെരുവട്ടൂർ താറ്റു വയൽകുനി ആദിദേവിന് ലീഡർ സ്റ്റഡീസ് സെൻ്റർ നൽകുന്ന എൽ.ഇ.ഡി. ടി.വി സ്റ്റഡി സെന്റർ ചെയർമാനും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ അഡ്വ. കെ പ്രവീൺ കുമാർ കൈമാറുന്നു. നഗരസഭ പതിനാറാം വാർഡ് കൗൺസിലർ ജിഷാ പുതിയേടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ, വി. ടി സുരേന്ദ്രൻ, രമേശൻ മാസ്റ്റർ നടുവത്തൂർ, എടവന ഗോപാലൻ, സിറാജ് മാസ്റ്റർ ഇയ്യഞ്ചേരി, ബാലകൃഷ്ണൻ ടി. കെ, രമേശൻ കാഞ്ഞിരക്കണ്ടി, സജി വരൂണ്ട, ശൈലേഷ് പെരുവട്ടൂർ, കുഞ്ഞിക്കേളപ്പൻ നമ്പ്രത്ത്കുറ്റി, ഉദയഭാനു കേദാരം, മിഥുൻ കുമാർ. കെ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സിബിൻ കണ്ടത്തനാരി സ്വാഗതവും അമൃത. ടി, നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *