KOYILANDY DIARY

The Perfect News Portal

ആനക്കുളത്ത് കാൽനട യാത്രക്കാരൻ ലോറിയിടിച്ച് മരിച്ച സംഭവം: ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊല്ലം ആനക്കുളത്ത് നടന്ന അപകടത്തിൽ കാൽനട യാത്രക്കാരനായ താഴെ അറത്തിൽ ശ്രീനിവാസൻ എന്നയാൾ മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു. KL 55 AA 7649 MAHINDRA LOADKING (LGV) വാഹനം പരിശോധിച്ചതിൽ, വാഹനത്തിന് യാതൊരുവിധ യാന്ത്രിക തകരാറുകളും ഇല്ലെന്ന് ബോധ്യപ്പെടുകയും, മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ സനീശൻ പി.പി യുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് വാഹന അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് അയോഗ്യത കൽപ്പിച്ച് കൊണ്ട് ജോയിന്റ്‌ ആർ.ടിഒ. പി.രാജേഷ് ഉത്തരവാക്കിയിരിക്കുന്നു. 

കൂടാതെ ഇയാൾക്ക് എടപ്പാൾ IDTR ൽ ഒരു മാസത്തെ റിഫ്രഷ്‌ർ ട്രെയിനിംഗ് ന് ഹാജരാകാൻ നിർദ്ദേശം നൽകുകയും ചെയ്തു. മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ദൗത്യമായ “ഓപ്പറേഷൻ ക്ലിയർ പാത്ത് വേയ്‌സ്” ഡ്രൈവിന്റെ ഭാഗമായി വാഹനാപകടങ്ങൾ കുറക്കാൻ വേണ്ടി റോഡിലുള്ള അപാകതകളായ റോഡ് ഷോൾഡറിന്റെ ഉയരക്കൂടുതൽ, ടൗണിലെ ഫുട്പാത്തിൻന്റെ അഭാവം, റോഡിനരികിലുള്ള ഇലക്ട്രിക്ക് പോസ്റ്റ്, വീഴാറായ മരങ്ങൾ, ഡ്രൈവർമാരുടെ കാഴ്ച മറക്കുന്നതും ശ്രദ്ധ തിരിക്കുന്നതുമായ പരസ്യബോർഡുകൾ, റോഡ് മർക്കിങ്‌സ് ഇല്ലാത്തത് എന്നിവ ഫീൽഡ് ഓഫീസർമാരുടെ അന്വേഷണത്തിന്റെയും പൊതുജനങ്ങളുടെ അറിയിപ്പിന്റെയും അടിസ്ഥാനത്തിൽ പരിഹാരം കാണുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ജോയിന്റ്‌ ആർ.ടി.ഒ. അറിയിച്ചു. കൊയിലാണ്ടി സബ് ആർടിഓ പരിധിയിലെ റോഡപകടങ്ങൾ കുറക്കാനുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്ക് ഫോട്ടോ സഹിതം kl56.mvd@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിൽ അറിയിക്കാമെന്ന് അദ്ധേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *