KOYILANDY DIARY

The Perfect News Portal

ഓപ്പറേഷന്‍ കുബേര: വന്‍കിട ബ്ലേഡ് മാഫിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി > കൊച്ചിയില്‍ നടത്തിയ ഓപ്പറേഷന്‍ കുബേരയില്‍ കൊള്ളപ്പലിശക്ക് പണം നല്‍കുന്ന വന്‍കിട ബ്ലേഡ് മാഫിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ ഇസക് മുത്തു, ചിത്തരേഷ് , ടി രാജ്കുമാര്‍ എന്നവരാണ് പോലീസിന്റെ വലയിലായത്. കേരളത്തിലേക്ക് മാത്രം 500 കോടി രൂപ ഇത്തരത്തില്‍ ഇവര്‍ കടത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു .കൊച്ചിയിലെയും തിരുവനന്തപുരത്തെയും വന്‍കിട ബിസിനസ് ഗ്രൂപ്പുകളുമായി ചേര്‍ന്നാണ് സംഘം ഇടപാട് നടത്തിയിരുന്നത് .

കൊച്ചി സ്വദശി ഫിലിപ്പ് ജേക്കബിന്റെ പരാതിയിലാണ് നടപടി . സംഘത്തിന്റെ പക്കല്‍ നിന്നും 40 ലക്ഷം രൂപ ഫിലിപ്പ് ജേക്കബ് വാങ്ങിയിരുന്നു . 42 ലക്ഷം രൂപ ഫിലിപ് ജേക്കബ് തിരികെ നല്‍കിയിട്ടും ഇവര്‍ പരതിക്കാരന്‍റെ ആഡംബര വാഹനം തട്ടിയെടുക്കുകയായിരുന്നു

അറസ്റ്റിലായവരുടെ ഫോണുകള്‍ കേന്ദ്രീകരിച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിന്റെ കൂടുതല്‍ ഇടപാടുകള്‍ പുറത്തുവന്നത് .ചെന്നൈ സ്വദേശിയായ മഹാരാജയാണ് ഇവര്‍ക്ക് നല്കിയിരുന്നതെന്നു പോലീസ് കണ്ടെത്തി . അറസ്റ്റിലാകുന്ന സമയത്ത് 5 കോടിയുടെ പ്രോമിസറി നോട്ടും ചെക്കുകളും ഇവരുടെ പക്കലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു . കൂടാതെ സംസ്ഥാന വ്യാപകമായി ഒരു വാട്സ്‌ആപ് ശൃംഖലയും സംഘത്തിനുണ്ട് .

Advertisements

ഒരു ദിവസത്തെ ഇടപാട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഈ ഗ്രൂപ്പില്‍ ഏജന്റുമാര്‍ പോസ്റ്റ് ചെയ്യുകയായിരുന്നു പതിവ് . അറസ്റ്റിലായവരെ കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

Leave a Reply

Your email address will not be published. Required fields are marked *