KOYILANDY DIARY

The Perfect News Portal

എസ്.എന്‍.ഡി.പി യോഗം ശാഖാ വാര്‍ഷികവും കുടുംബസംഗമവും

കോഴിക്കോട്: സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിന് ഫാറൂഖ് ട്രെയ്നിംഗ് കോളേജിലെ അദ്ധ്യാപകനെതിരെ പൊലീസ് നിയമനടപടി സ്വീകരിച്ചതില്‍ മുസ്ലിംലീഗുള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് നവോത്ഥാന കേരളത്തിലെ മത വര്‍ഗീയവാദത്തിന് തെളിവാണെന്ന് ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കോഴിക്കോട് യൂണിയനിലെ വെങ്ങാലി ശാഖയുടെ വാര്‍ഷികാഘോഷത്തിലും കുടുംബ സംഗമത്തിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എസ്.എന്‍.ഡി.പി യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ വി.പി അശോകന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് ടി.ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു.യൂണിയന്‍ സെക്രട്ടറി സി.സുധീഷ്, യൂണിയന്‍ വൈസ് പ്രസിഡന്റ് രാജീവ് കുഴിപ്പള്ളി, യോഗം ഡയറക്ടര്‍ കെ.ബിനുകുമാര്‍, പ്രേംനാഥ് ബിലാത്തികുളം, മോഹനന്‍ ടി.കെ, ലീലാ വിമലേശന്‍, കെ.വി ശോഭ, സബിത രാഘവന്‍, ദീപ സുഭാഷ് എന്നിവര്‍ സംസാരിച്ചു. ശാഖാ സെക്രട്ടറി സി.ശിവരാമന്‍ സ്വാഗതവും വി.വി.കേളുകുട്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *