KOYILANDY DIARY

The Perfect News Portal

കെ.ടി.മുഹമ്മദിന്റെ സ്മരണാര്‍ത്ഥം പുതിയങ്ങാടിയില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കും: മന്ത്രി എ.കെ ബാലന്‍

വെസ്റ്റ്ഹില്‍: നാടകാചാര്യന്‍ കെ.ടി.മുഹമ്മദിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ തട്ടകമായ പുതിയങ്ങാടിയില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. പ്രൊജക്‌ട് ഉടന്‍ തയ്യാറാക്കാന്‍ അദ്ദേഹം സ്ഥലം എം.എല്‍.എ എ. പ്രദീപ്കുമാറിനോട് ആവശ്യപ്പെട്ടു. നാടകാചാര്യന്‍ കെ.ടി.മുഹമ്മദിന്റെ പത്താം ചരമ വാര്‍ഷികം പുതിയങ്ങാടി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .

ഒരേക്കറിലുള്ള സ്‌കൂളില്‍ തന്നെ വിപുലമായ മ്യൂസിയവും അന്താരാഷ്ട്ര നിലവാരത്തിലുള്ള നാടക കളരിയും തല്‍സമയ ആവിഷ്‌കാര വേദിയും ഉള്‍പ്പടെയുള്ള കെട്ടിട സമുച്ചയമായിരിക്കും പണിയുകയെന്നു അദ്ദേഹം പറഞ്ഞു.സാംസ്‌കാരിക വകുപ്പ് കഴിഞ്ഞ വര്‍ഷം ശ്രീനാരായണ ഗുരുദേവന്റെ നമുക്കില്ല ജാതി എന്ന വിളംബരം സമുചിതമായി കൊണ്ടാടി.അതുപോലെ സ്വാമി വിവേകാനന്ദനെ കേവലം ഹിന്ദു സന്യാസി എന്നതിലപ്പുറം ആഘോഷിച്ചു. ഇനി മഹാത്മാ ഗാന്ധിജിയുടെ ജീവത്യാഗത്തിന്‍റെ എഴുപതാം വര്‍ഷം വിപുലമായി ആഘോഷിക്കും.

പതിനായിരം സ്ഥലങ്ങളില്‍ പരിപാടി നടത്തും.ഇപ്പോള്‍ ഗാന്ധിജിക്ക് പകരം ഗോഡ്‌സെയെയാണ് ചിലര്‍ പ്രതിഷ്ഠിക്കാന്‍ നടക്കുന്നത്. പണ്ട് അമ്ബലങ്ങളില്‍ കഥാപ്രസംഗവും നാടകവും ഉണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ ചിലര്‍ കടന്ന് കയറി അതില്ലാതാക്കിയിരിക്കുകയാണ്. ഇതിന് അടുത്ത് തന്നെ മാറ്റം വരും. നാടന്‍ സിനിമ തിയേറ്ററുകള്‍ ഇല്ലാതായതിനാല്‍ 100 ആധുനിക തിയേറ്ററുകള്‍ ഉണ്ടാക്കും.സ്ഥിരം ചലച്ചിത്രവേദിയും നിര്‍മ്മിക്കും.ചലച്ചിത്ര മ്യുസിയം പണി തീരാറായിരിക്കുകയാണ്.അദ്ദേഹം പറഞ്ഞു.

Advertisements

എ.പ്രദീപ് കുമാര്‍ എം.എല്‍.എ.അദ്ധ്യക്ഷത വഹിച്ചു.ഡോ.കെ.പി.മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ചന്ദ്രന്‍ മാസ്റ്റര്‍, സി.പി.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. പഴയ കാല നടികളായ കുട്ട്യേടത്തി വിലാസിനി, സാവിത്രി ശ്രീധരന്‍, വിജയന്‍ മലാപ്പറമ്ബ്, വിജയലക്ഷ്മി ബാലന്‍, വിക്രമന്‍ നായര്‍ തുടങ്ങി 36 നാടക നടീ നടന്മാരെ ചടങ്ങില്‍ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *